Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Sunday, May 5, 2024

Latest News

Archive

പരിസ്ഥിതി ദിനം; വിതരണത്തിന് തയാറെടുത്ത് ഒരുകോടി ഫലവൃക്ഷത്തൈകൾ! (Source: Malayala Manorama 29-01-2021)

                പരിസ്ഥിതി ദിനത്തില്‍ വിതരണത്തിന് തയാറെടുത്ത് ഒരുകോടി ഫലവൃക്ഷത്തൈകള്‍. കൃഷിവകുപ്പിന്റെ് നേതൃത്വത്തില്‍ വിവിധയിനം തൈകളാണ് സംസ്ഥാനത്തെ വിത്തുല്പ്പാവദന കേന്ദ്രങ്ങളിലും നഴ്സറികളിലും ഒരുങ്ങുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെവ നേതൃത്വത്തിലുള്ളതാണ് ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതി. പദ്ധതിക്കുവേണ്ടി കാസര്കോിട് കറുന്തക്കാടുള്ള വിത്തുല്പ്പാ ദന കേന്ദ്രത്തിലെ കാഴ്ചയാണിത്.

 

                മാവ്, ചാമ്പ, പുനാര്‍ പുളി, നെല്ലി, മാതളം, ചെറുനാരകം, പാഷന്‍ ഫ്രൂട്ട് എന്നിവയാണ് വിതരണത്തിനായി തയാറെടുക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്നിതന്നും തയാറാക്കുന്ന തൈകള്‍ ഉള്പ്പെകടുത്തിയുള്ളതാണ് ഒരുകോടി വൃക്ഷത്തൈകള്‍. തൈകള്‍ ശേഖരിക്കാന്‍ തുടങ്ങിയെങ്കിലും ഇപ്പോള്‍ തന്നെ ആവശ്യക്കാര്‍ എത്തിയാല്‍ വിതരണം ചെയ്യുന്നുമുണ്ട്. ഒരുകോടി തൈകളില്‍ കാസര്കോ്ട് ജില്ലയില്‍ മൂന്നുലക്ഷത്തോളം തൈകളാണ് ഉല്പ്പാഷദിപ്പിക്കുന്നത്.

 

   ഓരോ ജില്ലകളിലെയും കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചാകും ഫലവൃക്ഷ തൈകളുടെ വിതരണം നടത്തുക. കഴിഞ്ഞ വര്ഷിമാണ് വീടുകളില്‍ നല്ലയിനം ഫലവൃക്ഷങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരുകോടി ഫലവൃക്ഷം പദ്ധതി ആരംഭിച്ചത്. വിജയകരമായി തുടങ്ങിയ പദ്ധതിയുടെ രണ്ടാം ഘട്ടമാണ് ഈവര്ഷ്വും നടപ്പാക്കുന്നത്.

Malayalam Typing ID --> https://www.lexilogos.com/keyboard/malayalam.htm