Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Saturday, November 2, 2024

Latest News

Archive

ജൈവവൈവിധ്യ സംരക്ഷണം: അംഗീകാര നിറവിൽ നിർമലഗിരി കോളജ് (Source: Malayala Manorama 01.09.2024)

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവവൈവിധ്യ സംരക്ഷണ രംഗത്ത്‌ ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കലാലയങ്ങൾക്ക് നൽകുന്ന ജൈവവൈവിധ്യ പുരസ്‌കാര പട്ടികയിൽ പ്രത്യേക പരാമർശം നേടി നിർമലഗിരി കോളജ്. കേരളത്തിൽ നിന്ന് മൂന്നു കോളജുകളാണ് പട്ടികയിൽ ഇടം നേടിയത്. ഉത്തര കേരളത്തിൽ നിന്നും പട്ടികയിൽ ഇടം നേടിയ ഏക കോളജും നിർമലഗിരിയാണ്. ജൈവവൈവിധ്യ സംരക്ഷണത്തിൽ കോളജ് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് നേട്ടം. കരനെൽ കൃഷി, പച്ചക്കറിത്തോട്ടം, ഔഷധസസ്യ തോട്ടം, ശലഭോദ്യാനം, പക്ഷികളുടെയും ഉറുമ്പുകളുടെയും വൈവിധ്യ സംരക്ഷണത്തിനുള്ള പ്രോജക്ട്, സസ്യങ്ങളുടെ ക്യൂആർ കോഡിങ്, അപൂർവയിനം മുളകളുടെ ഉദ്യാനം, മാമ്പഴ തോട്ടം, ഫലവൃക്ഷ ഉദ്യാനം, ജൈവ വേലികൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് കോളജിൽ നടപ്പിലാക്കിയത്. കോളജ് ഭൂമിത്ര സേന, നാഷനൽ സർവീസ് സ്കീം, എൻസിസി, സുവോളജി, ബോട്ടണി വിഭാഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ.സെബാസ്റ്റ്യൻ, മുൻ ബർസാർ ഫാ. ഷാജി തെക്കേമുറിയിൽ, ഭൂമിത്ര സേന കോഓർഡിനേറ്റർ രശ്‌മി പി. തോമസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.