Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Monday, June 23, 2025

Latest News

Archive

അറ്റ്‌ലസ് എന്ന സർപ്പശലഭം; വയനാട്ടില്‍ അപൂർവ്വ നിശാശലഭത്തെ കണ്ടെത്തി (Source: Mathrubhumi 14.08.2024)

 

വയനാട്ടിലെ കാട്ടിക്കുളത്ത് അറ്റ്‌ലസ് എന്ന അപൂർവ്വ നിശാശലഭത്തെ കണ്ടെത്തി. ഏറ്റവും വലിപ്പമേറിയ നിശാശലഭങ്ങളിൽ ഒന്നാണിവ. ഇരുചിറകുകളും വിടർത്തുമ്പോൾ 240 മില്ലീമീറ്ററോളം വലുപ്പമുണ്ട്. ഇവയിലെ ആൺശലഭങ്ങൾ ചെറുതായിരിക്കും.ചിറകുകളുടെ അറ്റം പാമ്പിന്റെ രൂപത്തെ ഓർമിപ്പിക്കുന്നതിനാൽ ഇവയ്ക്ക് സർപ്പശലഭം, നാഗശലഭം എന്നൊക്കെ പേരുകളുണ്ട്. ചുൽവപ്പ് കലർന്ന തവിട്ട് നിറമാണ്. ചിറകുകളിൽ വെളുത്ത ത്രികോണ അടയാളങ്ങളുമുണ്ട്. ഇസ്മായിൽ മരിക്കാർ, കെ.പി. നൗഷാദ്, ഉറുമി പള്ളിയത്ത് എന്നിവരാണ് നിശാശലഭത്തെ കണ്ടെത്തിയത്. ശലഭത്തെ കാലിക്കറ്റ് സർവ്വകലാശാല ജന്തുശാസ്ത്ര വിഭാഗത്തിലെ എന്റമോളജി മ്യൂസിയത്തിൽ ഏല്പ്പിക്കും.