Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, May 9, 2024

Latest News

Archive

പുതിയ പരാദകടന്നലുകളെ കണ്ടെത്തി;ഡയോസ്പിലിനിവര്‍ഗത്തില്‍പ്പെട്ട ഇന്ത്യയില്‍ നിന്നുള്ള ആദ്യറിപ്പോർട്ട് (Source: Mathrubhumi 08-04-2022)

                  പരാദഭോജിയായ കടന്നൽ ഗണത്തിൽപ്പെട്ടവയാണ് ഏട്രീ രജതെ. പരാദഭോജികൾ മറ്റുപ്രാണികളുടെ സ്വാഭാവിക ശത്രുക്കളാണ്. ഈ സ്വഭാവത്തെ ചൂഷണംചെയ്താണു മനുഷ്യർ വിളകളുടെ ജൈവിക കീടനിയന്ത്രണത്തിന് ഇവയെ ഉപയോഗിക്കുന്നത് പ്രാണികുടുംബത്തിലേക്കു ഏട്രീ രജതെ എന്ന പുതിയൊരു ഇനം രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. പുതിയ കടന്നല്ഗണമാണിത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അശോക ട്രസ്റ്റ് ഫോര് റിസര്ച്ച് ഇന് ഇക്കോളജി ആന്ഡ് ദി എന്വയണ്മെന്റ് (ഏട്രീ) ആണ് ഇവയെ കണ്ടെത്തിയത്. ബ്രാക്കിസ്റ്റിനെ ഉപകുടുംബത്തിലെ ഡയോസ്പിലിനി വര്ഗത്തിലാണു പുതിയ ജനുസ് ഉള്പ്പെടുക. ഇതില് ഏട്രീ രജതെ കൂടാതെ മറ്റു രണ്ടുഗണങ്ങള് കൂടിയുണ്ട്.

 

                   അഗസ്ത്യമലയുടെ കിഴക്കന്മേഖലയില്നിന്നു 15 വര്ഷംമുന്പാണ് ഇവയെ കിട്ടിയത്. തുടര്ന്ന് ഏട്രീയുടെ മ്യൂസിയത്തില് സൂക്ഷിച്ചിരിക്കുകയായിരുന്നു. നിലവില് 13 ജനുസും 125 ഗണങ്ങളും ഉള്പ്പെടുന്നതാണ് ഡയോസ്പിലിനി വര്ഗം. ഇവയെ പ്രധാനമായും പാലിയാര്ട്ടിക് മേഖലകളിലാണു കാണുന്നത്. അതില് ആറു ഗണത്തില്പ്പെടുന്നവമാത്രമാണ് ഇന്ഡോ-മലയന് പ്രദേശങ്ങളില്നിന്നു പുറംലോകത്തേക്ക് എത്തിയിരിക്കുന്നത്.

 

                     ഡയോസ്പിലിനി വര്ഗത്തില്പ്പെട്ട ഇന്ത്യയില് നിന്നുള്ള ആദ്യ റിപ്പോര്ട്ടാണ് ഏട്രീ രജതെ. ഇന്ത്യയില് ആദ്യമായാണ് ഒരുപ്രാണിയുടെ ഇനത്തിനു സ്ഥാപനത്തിന്റെപേരു നല്കുന്നത്. ഏട്രീ പോസ്റ്റ്ഡോക് ഫെലോ ഡോ. എ.പി. രഞ്ജിത്ത്, സീനിയര് ഫെല്ലോ ഡോ. പ്രിയദര്ശനന് ധര്മരാജന് എന്നിവരാണു പുതിയ ജനുസിന്റെ കണ്ടെത്തലിനു നേതൃത്വം നല്കിയത്.