ഭൂമിയിൽ നിന്നും അപ്രത്യക്ഷമായെന്നു കരുതിയ ഇനത്തിൽപ്പെട്ട ജീവികളെ കണ്ടെത്തുന്നത് ജന്തു ശാസ്ത്ര ലോകത്തിന് എപ്പോഴും കൗതുകകരമായ കാര്യമാണ്. മഡഗാസ്കറിൽ നിന്നും അത്തരമൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. വംശനാശം സംഭവിച്ചുവെന്ന് കരുതിയ പ്രത്യേക ഇനത്തിൽപ്പെട്ട ഓന്തിനെയാണ് വടക്കുപടിഞ്ഞാറൻ മഡഗാസ്കറിൽ നിന്നും കണ്ടെത്തിയത്. വൊയെൽസ്കൗസ് കമീലിയൻ ഇനത്തിൽപ്പെട്ട ഓന്തിനെയാണ് കണ്ടെത്തിയിരിക്കുന്നത്.
ഒരു നൂറ്റാണ്ടിനിടെ ഈ വിഭാഗത്തിൽപ്പെട്ട ഒന്നിനെ കണ്ടെത്തുന്നത് ഇതാദ്യമാണ്. ജർമനിയിലെയും മഡഗാസ്കറിലെയും ഗവേഷകർ സംയോജിതമായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഓന്തിനെ കണ്ടെത്തിയത്. അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ കണ്ടെത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ആയുർദൈർഘ്യം വളരെ കുറഞ്ഞവയാണ് വൊയെൽസ്കൗസ് ഓന്തുകൾ. മഴക്കാലങ്ങളിൽ ഏതാനും മാസങ്ങൾ മാത്രമേ ഇവ ജീവിക്കു. ... മഴക്കാലത്ത് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഇവ വളരെ വേഗം വളർച്ച കൈവരിക്കും. അധികം വൈകാതെ ഇണചേരുകയും പ്രജനനം നടന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ഇവയുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യും.ഗർഭകാലത്ത് പെൺ വർഗത്തിൽപെട്ട ഓന്തുകളുടെ ശരീരത്തിലുണ്ടാകുന്ന പ്രത്യേക നിറങ്ങളാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മുൻപ് ഇത്തരം വിവരങ്ങളൊന്നും ശേഖരിക്കാൻ ഗവേഷകർക്ക് സാധിച്ചിരുന്നില്ല. ഇവയുടെ ജനിതക ഘടനയെ പറ്റി വിശദമായ പഠനം നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് ഗവേഷകർ. വിവിധ ഇനത്തിൽപ്പെട്ട ജീവികള് കൂട്ട വംശനാശ ഭീഷണി നേരിടുന്ന കാലഘട്ടമാണ് അടുത്തു കൊണ്ടിരിക്കുന്നതെതെന്നും അതിനാൽ ഇത്തരം കണ്ടെത്തലുകൾക്ക് പ്രാധാന്യമേറെയാണെന്നും പഠനറിപ്പോർട്ടിൽ ഗവേഷകർ... വിവിധ ഇനത്തിൽപ്പെട്ട ജീവികള് കൂട്ട വംശനാശ ഭീഷണി നേരിടുന്ന കാലഘട്ടമാണ് അടുത്തു കൊണ്ടിരിക്കുന്നതെന്നും അതിനാൽ ഇത്തരം കണ്ടെത്തലുകൾക്ക് പ്രാധാന്യമേറെയാണെന്നും പഠനറിപ്പോർട്ടിൽ ഗവേഷകർ പറയുന്നു. സ്വാഭാവിക ആവാസവ്യവസ്ഥയിൽ കണ്ടെത്താൻ സാധിച്ചെങ്കിലും ഇവയുടെ വാസസ്ഥലങ്ങൾ വനനശീകരണം മൂലം ഇപ്പോഴും ഭീഷണി നേരിടുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഇവയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ ക്രോഡീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.