JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:22/04/2024

Latest News

Archive

നീലക്കണ്ണുകളും വെള്ളരോമങ്ങളുമുള്ള ആൽബ ;ലോകത്തിലെ ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാൻ (Source: Malayala Manorama 06.03.2020)

                 

 

                 ലോകത്തിൽ അവശേഷിക്കുന്ന ഒരേയൊരു ആൽബിനോ ഒറാങ് ഉട്ടാനെ ബോർണിയോ ദ്വീപിൽ ജീവനോടെ കണ്ടെത്തി. ആൽബ എന്നു പേരു നൽകിയിരിക്കുന്ന ഒറാങ് ഉട്ടാനെ ഒരു വർഷത്തിനു ശേഷമാണ് വീണ്ടും ബോർണിയോ ദ്വീപിലെ മഴക്കാടുകളിൽ കണ്ടെത്തിയത്. ബോർണിയോ ഒറാങ് ഉട്ടാന് സർവൈവൽ ഫൗണ്ടേഷൻ 2017ലാണ്. ആൽബയെ ഏറ്റെടുത്തത്. അതിനുമുൻപ് ഒറാങ് ഉട്ടാനെ ഇന്തോനീഷ്യയ്ക്ക് കീഴിലുള്ള ബോർണിയോ ദ്വീപിന്റെ ഭാഗത്ത് വസിക്കുന്ന ഗ്രാമവാസികൾ വളർത്തുമൃഗമായി കൂട്ടിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. കണ്ടെത്തുന്ന സമയത്ത് ഭക്ഷണകുറവും നിർജലീകരണവും കീടങ്ങളുടെ ആക്രമണവും മൂലം ക്ഷീണിച്ച നിലയിലായിരുന്നു ആൽബ.

 

           നീലനിറത്തിലുള്ള കണ്ണുകളും വെള്ളരോമങ്ങളുമുള്ള ഒറാങ് ഉട്ടാനെ 2018 അവസാനത്തോടെയാണ് ബോർണിയോ മഴക്കാട്ടിലേക്കു തുറന്നുവിട്ടത്. ആൽബയ്ക്ക് അന്ന് 6 വയസ്സ് പ്രായം ഉണ്ടെന്നാണു കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബോർണിയോ വനത്തിൽ കണ്ടെത്തിയപ്പോൾ ആൽബയുടെ ആരോഗ്യം തൃപ്തികരമായിരുന്നുവെന്ന് അധികൃതർവ്യക്തമാക്കി. മരത്തിൽ ഭക്ഷണം തേടുന്ന നിലയിലാണ് ആൽബയെ കണ്ടെത്തിയത്.

 

            അമ്മയിൽ നിന്നും വേർപെട്ട ശേഷം വേട്ടക്കാരുടെ കയ്യിൽ അകപ്പട്ടാകാം ആൽബ നാട്ടിലെത്തിയതെന്നാണു കരുതുന്നത്. ഗ്രാമവാസികളിൽ നിന്നും ഏറ്റെടുത്തശേഷം 2018 ജൂണിൽ ഒറാങ് ഉട്ടാനെ മനുഷ്യനിർമിതമായ പത്ത് ഹെക്ടർ വനത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു . മറ്റ് ഇനത്തിൽപ്പെട്ട 3 ഒറാങ് ഉട്ടാനുകളോടൊപ്പം കഴിഞ്ഞ ആൽബയുടെ ആരോഗ്യസ്ഥിതി അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ആൽബ പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തുകയും സ്വയം കാര്യങ്ങൾ ചെയ്യാൽ പഠിക്കുകയും ചെയ്തു എന്നുറപ്പാക്കിയ ശേഷമാണ് ബോർണിയോ വനത്തിലേക്കു തിരിച്ചയച്ചത്... ആൽബിനോ വർഗത്തിൽപ്പെട്ട ഒറാങ് ഉട്ടാനുകൾക്ക് കാഴ്ചയ്ക്കും കേൾവിക്കും പ്രശ്നമുണ്ടാകുന്നത് സാധാരണമാണ്. ഇതിനുപുറമേ വളർച്ചയെത്തുന്നതോടെ ഇവയുടെ ത്വക്കിൽ അർബുദം ബാധിക്കാനുള്ള സാധ്യതയുമേറെയാണ്. ഇത് പരിഗണിച്ച് പ്രത്യേക പരിരക്ഷണമാണ് ആൽബയ്ക്ക് നൽകിയിരുന്നത്.