Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, September 18, 2025

Latest News

Archive

കെ എസ് ഇ ബി കണക്ഷൻ ഇല്ലാത്ത വീട്, മാതൃകയാക്കാം മനോഹറിൻറെ വിജയകഥ (Source: Malayala Manorama 22-04-2019)

 

 

കോഴിക്കോട്  കാക്കൂരിലുള്ള മനോഹറിന്റെ  വീടിനു 6300  ചതുരാശ്രയടിയുണ്ട്.  അകത്തേക്ക് കയറിയാലോ നിരവധി ലൈറ്റുകൾ , ഫാൻ , എസി  എല്ലാമുണ്ട് . വിശാലമായ ഉദ്യാനം നനയ്ക്കാൻ തന്നെ 5 മോട്ടറുകളുണ്ട്. ഗാർഹിക ആവശ്യത്തിനു 2 മോട്ടറുകൾ വേറെയും. രാത്രിയാകുമ്പോൾ വീട് ലൈറ്റുകളുടെ പ്രഭാവലയത്തിൽ കുളിച്ചു നില്കും. പുറമേ പോകുന്ന ആരും അസൂയയോടെ ആത്മഗതം ചെയ്യും, കറൻറ് ബിൽ വരുമ്പോൾ പഠിച്ചോളും എന്ന്.  അവിടെയാണ് ട്വിസ്റ്റ് . വീട്ടിൽ കറൻറ്  കണക്ഷൻ എടുത്തിട്ടില്ല!  പൂർണമായും സൗരോർജ്ജത്തിലാണ് വീട് പ്രവർത്തിക്കുന്നത് . കഥ  മനോഹർ പങ്കുവെയ്ക്കുന്നു.

പ്രചോദനം ---------

കണ്ണൂർ ഇരിക്കൂർ എന്ന സ്ഥലത്തു ഞാൻ ഒരു സ്കൂൾ നടത്തുന്നുണ്ട് . സ്കൂളിലെ ഒരു കെട്ടിടം പൂർണമായും സോളാർ വൈദ്യുതിയിലാണ്  പ്രവർത്തിക്കുന്നത് . ഏകദേശം പത്തു ക്ലാസ് മുറികളിലെ ലൈറ്റ് , ഫാൻ , കംപ്യൂട്ടർ ലാബ് എല്ലാം പ്രവർത്തിക്കാനുള്ള ഊർജം  സൂര്യനിൽ നിന്നും ലഭിക്കുന്നു . ബ്ലോക്കിൽ കെ  എസ് ബി  കണക്ഷൻ എടുത്തിട്ടില്ലാത്ത. എട്ടു കൊല്ലം മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത പദ്ധതിയുടെ വിജയമാണ് പുതുതായി വീട് പണിതപ്പോൾ പൂർണമായി സോളാറിലേക്ക് മാറാൻ പ്രചോദനമായത്.

 

ഉൽപാദനം.........

10 KW  ഉല്പാദനശേഷിയുള്ള പാനലുകളാണ് സ്ഥാപിച്ചത് . സർക്കാർ നുകൂല്യങ്ങൾ ഒന്നും കൈപ്പറ്റാതെയാണ് പ്ലാന്റ് സ്ഥാപിച്ചത് . ഏകദേശം  6 .5  ലക്ഷം രൂപയായി . ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാഞ്ഞതുകൊണ്ടാണ് ചെലവ് കൂടിയത് .

 

പാനസോണിക്കിന്റെ പാനലുകളും MROTech  ഇൻവെർട്ടറുമാണ് സ്ഥാപിച്ചത് . മൂന്ന് ലക്ഷം രൂപയിൽ സംഭരണശേഷിയുള്ള ചെറുകിട  കമ്പനികളുടെപാനലും ഇൻവെർട്ടറും സ്ഥാപിക്കാൻ കഴിയും . പുരപ്പുറത്ത് വീഴുന്ന വെള്ളം സംഭരിക്കാനും കിണർ റീചാർജ് ചെയ്യാനുമുള്ള സൗകര്യങ്ങളും മാലിന്യ സംസ്കരണ സംവിധാനവും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.

 

 

 

ദീർഘകാലാടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ലാഭകരമാണ് . താല്പര്യമുള്ളവർക്ക് ഓൺഗ്രിഡ് സംവിധാനത്തിലൂടെ മിച്ചം വരുന്ന വൈദ്യുതി  കെ എസ്  ബി ക്ക് നൽകി പണം നേടുകയും ചെയ്യാം . സർക്കാർ സംവിധാനങ്ങൾ വഴി സബ്സിഡിയും ലഭിക്കും.

 

വർഷം മുഴുവൻ മുടങ്ങാതെ ഊർജ ലഭ്യത പ്രകൃതി സൗഹൃദമായ , മലിനീകരണം  ഇല്ലാത്ത ഊർജം . സോളാർ വൈദ്യുതി താരതമ്യേന സുരക്ഷിതമാണ് . ഇടിമിന്നൽ , ഷോർട്ട്  സർക്യൂട്ട് , വോൾട്ടേജ് വ്യതിയാനങ്ങൾ പതിവാണ് . സോളാറിലേക്ക് മാറിയാൽ ഇത്തരം പ്രശ്നങ്ങൾ നല്ലൊരു പരിധിവരെ ഒഴിവാക്കാം . 

പരിപാലനം -----

 

 

സോളാർ പാനലുകളിലെ പൊടി തുടച്ചു വൃത്തിയാക്കണം , ഇത്  പാനലുകളുടെ കാര്യക്ഷമത നിലനിർത്താൻ  അനിവാര്യമാണ് . നാലോ അഞ്ചോ മാസം കൂടുമ്പോൾ ബാറ്ററിയിലെ വെള്ളത്തിന്റെ  അളവ് പരിശോധിച്ചുറപ്പ് വരുത്തണം . നിരവധി ആളുകൾ തന്റെ വീടിന്റെ മാതൃക പിന്തുടർന്ന് സൗരോർജത്തിലേക്ക് മാറിയെന്നു പറയുമ്പോൾ മനോഹറിന്റെ കണ്ണുകളിൽ  ചാരിതാർത്ഥ്യം  നിറയുന്നു .