Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Tuesday, July 15, 2025

Latest News

Archive

200 വർഷത്തിലധികം പ്രായമുള്ള പ്ലാവിൽ ഭീമൻ ചക്ക @ 65 കിലോ (Source:Manoramaonline 11.07.2025)

 

 

                  സ്വകാര്യ തോട്ടത്തിലെ പ്ലാവിൽ കായ്ച്ചിട്ടുള്ള ഭീമൻ ചക്ക കൗതുകമായി. താനേരി ഫൈസലിന്റെ തോട്ടത്തിലാണ് 65 കിലോ ഗ്രാം തൂക്കമുള്ള ചക്ക കായ്ച്ചത്. തോട്ടത്തിലെ ഭീമൻ പ്ലാവിൽ ആണ് ഇത് കായ്ച്ചത്. 200 വർഷത്തിലധികം പ്രായമുള്ളതാണ് ഈ പ്ലാവ് എന്ന് ഫൈസൽ പറഞ്ഞു. മുൻപും വൻ ചക്കകൾ ഇതിൽ കായ്ച്ചിട്ടുണ്ട്.

 

                 സംസ്ഥാന ചക്ക മഹോത്സവത്തിൽ ഒരു തവണയും ജില്ലയിൽ സംഘടിപ്പിച്ച ചക്ക മഹോത്സവങ്ങളിൽ 2 തവണയും ഈ പ്ലാവിലെ ചക്കകൾ ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തിട്ടുണ്ട്. അന്ന് സംസ്ഥാന തലത്തിൽ സമ്മാനം ലഭിച്ച ചക്കയ്ക്ക് 55 കിലോ തൂക്കവും ജില്ലയിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ 50ഉം 52ഉം കിലോ തൂക്കത്തിനും ആണ് സമ്മാനം ലഭിച്ചത്.