Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Tuesday, October 14, 2025

Latest News

Archive

പുനരുപയോഗ സാധ്യതയുള്ള ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കണം: കലക്ടർ (Source: manoramaonline.com 05.06.2025)

 

snehil-kumar-singh-1

ദേവഗിരി സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണ ചടങ്ങ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. പുനരുപയോഗ സാധ്യതയുള്ള ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും കാർബൺ പുറംതള്ളൽ കുറയ്ക്കേണ്ടതിന്റെയും ആവശ്യകത കലക്ടർ വിശദീകരിച്ചു.സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസ്, സെൻ്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ്, ദേവഗിരി കോളജ്, ഇഐഎസിപി പിസി ഹബ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി ക്യാംപസിൽ കലക്ടർ മരം നട്ടു.ഡോ. ബിജു കുമാർ (വൈസ് ചാൻസലർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്), ഡോ. അരുൺ ബാബു (ഡയറക്ടർ, സ്കൂൾ ഓഫ് എൻവയോൻമെന്റൽ സ്റ്റഡീസ്, മലയാള സർവകലാശാല) എന്നിവർ കുട്ടികൾക്കും അധ്യാപകർക്കുമായി വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ പ്രഫ. കെ.പി.സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെംബർ സെക്രട്ടറി പ്രഫ. എ.സാബു, ഫാ.ബിജു കെ. ഐസക് (കോളജ് മാനേജർ), ഫാ. ഡോ. ബിജു ജോസഫ് (പ്രിൻസിപ്പൽ), ഡോ. മനോജ് പി. സാമുവൽ (എക്സിക്യൂട്ടീവ് ഡയറക്ടർ, സിഡബ്ലിയുആർഡിഎം), ഡോ. എൻ.എസ്.പ്രദീപ് (ഡയറക്ടർ, എംബിജിഐപിഎസ്), ഡോ. പി.ഹരിനാരായണൻ (പ്രിൻസിപ്പൽ സയന്റിസ്റ്റ്, കെഎസ്‌സിഎസ്ടിഇ) ഡോ. കെ.എം.മഞ്ജുള (സയന്റിസ്റ്റ്, എംബിജിഐപിഎസ്) എന്നിവർ സംസാരിച്ചു.