Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Tuesday, October 14, 2025

Latest News

Archive

ലോക പരിസ്ഥിതി ദിനാചരണം നടത്തി; പുനരുപയോഗ സാധ്യതയുള്ള ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക ജില്ല കലക്ടര്‍ (Source:anweshanam.com 05.06.2025)

 

ദേവഗിരി സെന്റ് ജോസഫ്‌സ് (ഓട്ടോണമസ്) കോളേജില്‍ നടന്ന ലോക പരിസ്ഥിതി ദിനാചരണ ചടങ്ങ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ്, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് , ദേവഗിരി കോളേജ് , ഇ.ഐ.എ.സി.പി പി.സി ഹബ് എന്നിവരുടെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി കാമ്പസില്‍ കലക്ടര്‍ മരം നടുകയും ചെയ്തു.പുനരുപയോഗ സാധ്യതയുള്ള ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കേണ്ടതിന്റെയും ആവശ്യകതയും കലക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടികാണിച്ചു. ഡോ. ബിജു കുമാര്‍ (വൈസ് ചാന്‍സലര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്), ഡോ.അരുണ്‍ ബാബു ( ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ സ്റ്റഡീസ്, മലയാള സര്‍വകലാശാല) എന്നിവര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫസര്‍ കെ. പി. സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫസര്‍ എ. സാബു, ഫാ. ബിജു കെ. ഐസക് (കോളേജ് മാനേജര്‍), ഫാ. ഡോ. ബിജു ജോസഫ് (പ്രിന്‍സിപ്പല്‍), ഡോ.മനോജ് പി. സാമുവല്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, CWRDM), ഡോ. എന്‍.എസ്. പ്രദീപ് ( ഡയറക്ടര്‍, MBGIPS), ഡോ. പി. ഹരിനാരായണന്‍ (പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, KSCSTE) ഡോ. മഞ്ജുള കെ.എം (സയന്റിസ്റ്റ്, MBGIPS) എന്നിവര്‍ സംസാരിച്ചു.