JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:24/04/2025

Latest News

Archive

കടൽപന്നി, കടൽച്ചിലന്തി, കടൽപൂമ്പാറ്റ...അന്റാർട്ടിക്കയിൽ പുതിയ ജീവികളെ കണ്ടെത്തി (Source: manorama online 20.04.2025)

(Image credit: Commonwealth of Australia/AAD)

ഓറഞ്ച് നിറത്തിലുള്ള കടൽപന്നികൾ, കൈവലുപ്പമുള്ള കടൽച്ചിലന്തികൾ, കടൽശലഭങ്ങൾ എന്നിവയെ അന്റാർട്ടിക്കയിൽ കടലടിത്തട്ടിൽ നിന്നു കണ്ടെത്തി. ഐസ്‌ബ്രേക്കർ കപ്പലായ ആർഎസ്‌വി നുയിനയിൽ നടത്തിയ പര്യവേഷണത്തിലാണ് ഇവയെ കിട്ടിയത്. 60 ദിവസത്തെ പര്യവേക്ഷണ യാത്രയ്ക്കു പുറപ്പെട്ടതാണ് ഈ കപ്പൽ. കിഴക്കൻ അന്‌റാർട്ടിക്കയിലെ ഏറ്റവും വേഗത്തിലുരുകുന്ന ഹിമാനിയായ ഡെൻമാൻ ഗ്ലേസിയറിനെക്കുറിച്ച് പഠിക്കാനാണ് ഈ കപ്പൽ പുറപ്പെട്ടത്. ഇതിനിടെയിലാണ് ഈ വിചിത്രജീവികളെ കണ്ടെത്തിയത്.കടൽ വെള്ളരി അഥവാ സീ കുക്കുമ്പർ വിഭാഗത്തിൽപെടുന്ന ജീവിയാണു കടൽ പന്നി. 4 മുതൽ 15 സെന്‌റിമീറ്റർ വരെ നീളമുള്ള ഇവയ്ക്ക് ആകാരത്തിൽ പന്നികളുമായി സാമ്യമുള്ളതാണു കടൽപന്നി എന്ന പേര് ലഭിക്കാൻ കാരണം. സമുദ്രത്തിന്‌റെ ഉപരിതലത്തിൽ നിന്ന് ഒന്ന് മുതൽ 6 കിലോമീറ്റർ വരെ താഴ്ചയിലാണ് ഈ ജീവികൾ കാണപ്പെടുന്നത്. ഉപരിതലത്തിൽ നിന്നു താഴേക്കു പതിക്കുന്ന ജൈവ വസ്തുക്കളാണ് ഇവയുടെ ഭക്ഷണം. കടൽച്ചിലന്തികൾ ചിലന്തി വർഗത്തിൽപ്പെട്ടവയല്ല.ഇവയ്ക്കു ഞണ്ടുകളോടാണു കൂടുതൽ സാമ്യം. 8 കാലുകളും ചെറിയ ശരീരവുമുള്ള ഇവ പക്ഷേ കണ്ടാൽ ചിലന്തികളെ അനുസ്മരിപ്പിക്കുന്നവയാണ്.കടൽശലഭം യഥാർഥത്തിൽ കടലൊച്ച് വിഭാഗത്തിൽപ്പെടുന്ന ജീവിയാണ്. എന്നാൽ കടലിലൂടെ ഇവ സഞ്ചരിക്കുന്നത് കണ്ടാൽ പറക്കുന്നതു പോലെ തോന്നും.