അപൂർവ്വയിനം മൂങ്ങവലച്ചിറകനെ 75 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ കണ്ടെത്തി. ഇടുക്കി ചിന്നാർ വന്യജീവിസങ്കേതം, തൃശ്ശൂർ രാമവർമപുരം, പാലക്കാട് പുതുനഗരം, മലപ്പുറം വാഴയൂർ, കണ്ണൂർ പള്ളിക്കുന്ന് എന്നിവിടങ്ങളിൽ നിന്നാണ് ഗ്ലിപ്റ്റോബേസിസ് ഡെന്റിഫറ എന്ന അപൂർവയിനം മൂങ്ങവലച്ചിറകനെ കണ്ടെത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകൻ ടി.ബി. സൂര്യനാരായണൻ, മേധാവി ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിന്ഡിമ എബ്രഹാം എന്നിവർ നടത്തിയ പഠനത്തിലാണ് മൂങ്ങവലച്ചിറകനെ കണ്ടെത്തിയത്. ഈ ഇനത്തിൽപ്പെട്ട മറ്റൊരു മൂങ്ങവലച്ചിറകനായ ഗ്ലിപ്ടോബേസിസ് കോർണൂട്ടയെ നേപ്പാളിൽ നിന്ന് ഈ ഗവേഷണസംഘം തന്നെ കണ്ടെത്തിയിരുന്നു. മുന്നോട്ട് നീണ്ടുനില്ക്കുെന്ന സ്പർശിനിയാണ് മൂങ്ങവലച്ചിറകനെ സാധാരണ തുമ്പികളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.