JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:04/12/2024

Latest News

Archive

ഇളം ചുവപ്പുനിറം, തടിച്ച വയർ: കുള്ളൻ വർണത്തുമ്പി പാലായിൽ; മധ്യകേരളത്തിൽ അപൂർവ്വം (Source: Malayala Manorama 29.06.2024)

കുള്ളൻ വർണ്ണ തുമ്പി     മധ്യകേരളത്തിൽ താരതമ്യേന അപൂർവമായി കാണുന്ന കുള്ളൻ വർണത്തുമ്പിയെ പാലായിൽ കണ്ടെത്തി. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും തുമ്പിനിരീക്ഷകനുമായ എം.എൻ. അജയകുമാറാണു വള്ളിച്ചിറ മണലേൽപാലം ഭാഗത്തു തുമ്പിയെ കണ്ടെത്തിയത്. ഇളം ചുവപ്പു നിറത്തിൽ തടിച്ച വയറുള്ള ചെറിയ കല്ലൻതുമ്പിയാണിത്. ആൺതുമ്പികളിൽ കണ്ണുകൾക്കു തവിട്ടുനിറവും ഉദരത്തിൽ കറുത്ത കലകളുണ്ട്. പെൺതുമ്പിക്ക് ഉദരത്തിൽ ഇളം മഞ്ഞ നിറത്തിലുള്ള വരകളും കലകളുമുണ്ട്. ഈ തുമ്പിയെ കഴിഞ്ഞ വർഷം ആദ്യമായി കോട്ടയത്ത് അമയന്നൂരിൽ അജയകുമാർ തന്നെ കണ്ടെത്തിയിരുന്നു. ഈ തുമ്പിയുടെ പ്രജനനരീതികളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവയുടെ കുടുംബത്തിൽപെട്ട മറ്റു തുമ്പികൾ മരപ്പൊത്തുകളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മുട്ടയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. മുൻപു വടക്കൻ കേരളത്തിൽ കൂടുതലായി കണ്ടെത്തിയിരുന്ന ഈ തുമ്പി മധ്യകേരളത്തിൽ കാണുന്നതു സംബന്ധിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ് (ടൈസ്) ഡയറക്ടർ ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ. ഏബ്രഹാം സാമുവൽ എന്നിവർ പറഞ്ഞു.