JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:09/12/2024

Latest News

Archive

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്ഘ്യാമേറിയ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന് (Source: Malayala Manorama 08.04.2024)

ഏപ്രില്‍ ആദ്യം വാരം നടക്കുന്ന സമ്പൂര്ണ സൂര്യഗ്രഹണത്തിന്റെ് കാഴ്ചകള്ക്ക്ു കാത്തിരിക്കുകയാണ് ലോകം. ഏപ്രിൽ എട്ടിനാണ് സമ്പൂർണ സൂര്യഗ്രഹണം. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്ഘ്യ്മേറിയ സൂര്യഹ്രണമാണ് അന്ന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്ണ‍ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്ണവ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്ഷാങ്ങള്ക്കും7 ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്ണ് സൂര്യഗ്രഹണം എത്തുന്നത്. സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്ണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ. ഗ്രഹണത്തെക്കുറിച്ചു ധാരാളം കഥകൾ ഉണ്ട്. എന്നാൽ ഇതിന്റെ ശാസ്ത്രീയമായ അടിസ്ഥാനം നൂറ്റാണ്ടുകൾക്കു മുൻപു തന്നെ മനസ്സിലാക്കിയവരാണു ഭാരതീയർ. 1500 കൊല്ലം മുൻപു രചിക്കപ്പെട്ട 'ആര്യഭടീയം' എന്ന ഗ്രന്ഥത്തിൽ ഗ്രഹണത്തെ ശാസ്ത്രീയമായി വിശദീകരിച്ചിരിക്കുന്നു. സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ അൽപനേരത്തേക്കു പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സൂര്യഗ്രഹണം. നട്ടുച്ചനേരത്തൊക്കയുള്ള ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടു നോക്കിയാൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടു കൂടിയാണ് സൂര്യഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്നു പഴമക്കാർ പറഞ്ഞത്.