Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Sunday, October 12, 2025

Latest News

Archive

ലോകത്ത് ആദ്യം: തവിട്ടുനിറത്തിൽ ജിറാഫ് ജനിച്ചു; അത്ഭുതമെന്ന് ശാസ്ത്രജ്ഞർ (Source: Malayala Manorama 24/08/2023)

പുള്ളികളോ വെള്ള വരകളോ ഇല്ലാതെ ലോകത്ത് ആദ്യമായി ജിറാഫ് ജനിച്ചിരിക്കുന്നു. മൃഗശാസ്ത്രജ്ഞരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് തവിട്ടുനിറത്തിലാണ് ജിറാഫിൻ കുഞ്ഞ് ജനിച്ചിരിക്കുന്നത്. നാല് ആഴ്ച മാത്രം പ്രായമുള്ള ജിറാഫിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജൂലൈ 31നാണ് ബ്രൈറ്റ്സ് മൃഗശാലയിൽ ജിറാഫ് ജനിക്കുന്നത്. ലോകത്ത് ജീവിക്കുന്ന ഒരേയൊരു സോളിഡ്–നിറമുള്ള റെറ്റിക്യുലേറ്റഡ് ജിറാഫാണിതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നത്. സാധാരണ വെളുത്ത നിറത്തില് ജനിക്കുന്ന ജിറാഫിന് വളരുംതോറുമാണ് പുള്ളികൾ ഉണ്ടാകുന്നത്. എന്നാലിത് ജനിച്ചപ്പോൾ തന്നെ തവിട്ടുനിറത്തിലാണ്. ലോകത്ത് ജിറാഫുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നുണ്ടെന്നും ഇവ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്നും ബ്രൈറ്റ്സ് മൃഗശാല സ്ഥാപകനായ ടോണി ബ്രൈറ്റ്പറഞ്ഞു. .