
കോയമ്പത്തൂര് സിറ്റി ബേര്ഡ് അറ്റ്ല്സ് സര്വേ ഒരു മാസത്തിനകം പൂര്ത്തിയാക്കുമെന്ന് അധികൃതര്. മൂന്ന് വര്ഷങ്ങളായി നടന്നുവരുന്ന കണക്കെടുപ്പാണ് ജൂലായ് മാസത്തോടെ പൂര്ത്തീകരിക്കുന്നത്. കോയമ്പത്തൂരിന്റെ നഗരപ്രദേശങ്ങളിലുള്ള പക്ഷികളുടെ കണക്കെടുപ്പാണ് നടക്കുന്നത്. മൈസൂരുവിന് ശേഷം ഇത്ര വലിയൊരു സര്വേ നടത്തുന്നത് ഇതാദ്യമാണ്. പക്ഷി നിരീക്ഷകരുടെയും മറ്റും സഹായത്തോടെയാണ് സര്വേ സംഘടിപ്പിച്ചത്. മൂന്ന് വര്ഷ കാലയളവില് 190 പക്ഷി വിഭാഗങ്ങളെ കോയമ്പത്തൂര് മേഖലയില് കണ്ടെത്തി. അപൂര്വ ഇനം ദേശാടനപക്ഷികളും ഇതോടൊപ്പമുണ്ട്. സ്ലാറ്റി ബ്രസ്റ്റ്ഡ് റെയില്, ഗ്രേ ഫ്രണ്ടഡ് ഗ്രീന് പീജിയണ് തുടങ്ങിയ അപൂര്വ ഇനങ്ങളെയാണ് കണ്ടെത്തിയത്. സാന്നിധ്യം സ്ഥിരീകരിച്ച 190 പക്ഷിവിഭാഗങ്ങളുടെ 130 മുതല് 140 വരെ വരുന്നവയെ മഴയുള്ള കാലങ്ങളിലും അല്ലാത്തപ്പോഴും കണ്ടുവരുന്നു. 190 പക്ഷിവിഭാഗങ്ങളെ കോയമ്പത്തൂരിന്റെ നഗരപ്രദേശങ്ങളില് കണ്ടെത്തിയെങ്കിലും അവിടുത്തെ ജൈവവൈവിധ്യം പൂര്ണമായി വിലയിരുത്താന് കഴിഞ്ഞിട്ടില്ലെന്നും സര്വേയില് പങ്കെടുത്തവര് പറയുന്നു. സെല് ഫോണ് ടവറുകള് അടയ്ക്കാകുരുവികളുടെ സാന്നിധ്യത്തിന് വെല്ലുവിളിയാകാറുണ്ട്. എന്നാല് അടയ്ക്കാകുരുവികളെ കോയമ്പത്തൂരിന്റെ നഗരപ്രദേശങ്ങളില് മിക്കയിടത്തും കണ്ടെത്തി. .