
ഉത്തര്പ്രദേശിലെ നാഷണല് ചമ്പല് സാങ്ച്വറിയില് ഡോള്ഫിനുകള്ക്ക് ഇടമൊരുങ്ങുന്നു. ചമ്പല് സാങ്ച്വറിയിലെ സാഹ്സണ് മേഖലയിലായിരിക്കും ഡോള്ഫിനുകള്ക്ക് ഇടമൊരുങ്ങുക. ഇതിനായുള്ള പ്രപ്പോസല് ഡെപ്യൂട്ടി കണ്സര്വേറ്റര് ഓഫ് ഫോറസ്റ്റ് ഓഫീസര് ആരുഷി മിശ്ര സംസ്ഥാന സര്ക്കാരിന് മുന്നില് വെച്ചതായി ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. നിലവില് സാഹ്സണ് മേഖലയില് 50 മുതല് 80 വരെ ഡോള്ഫിനുകളുടെ സാന്നിധ്യമുണ്ട്. 2012 ലെ സെന്സസില് സംസ്ഥാനത്തെ നദികളില് കണ്ടെത്തിയ 671 ഗംഗാ ഡോള്ഫിനുകളില് 78 എണ്ണവും ചമ്പല് നദിയിലാണ്.നിലവില് ചമ്പല് നദിയിലാകെ 171 ഡോള്ഫിനുകളുണ്ട്. ദേശീയ ജലജീവിയായി ഗംഗാഡോള്ഫിനുകളുടെ സംരക്ഷണമാണ് പദ്ധതിയുടെ ലക്ഷ്യം. മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി പടര്ന്ന് കിടക്കുന്ന ചമ്പല് സങ്കേതത്തിന് 635 സ്ക്വയര് കിലോമീറ്റര് വിസ്തീര്ണമുണ്ട്. 2,176 ചീങ്കണ്ണികള്, 878 മുതലകള് തുടങ്ങിയവ നിലവില് സങ്കേതത്തിലുണ്ട്. വാരണാസി, ചമ്പല് തുടങ്ങിയ രണ്ട് മേഖലകളാണ് ഡോള്ഫിന് സങ്കേതത്തിനായി കണ്ടെത്തിയ പ്രദേശങ്ങള്.