
ചെെനയിൽ കണ്ടെത്തിയ 102.3 മീറ്റർ ഉയരമുള്ള മരത്തിന് സമീപം ഗവേഷകർ ഡ്രോണുമായി
നൂറടിയോളം ഉയരമുള്ള മലേഷ്യയിലെ യെല്ലോ മരാന്റിയെന്ന് മരത്തിന്റെ റെക്കോഡ് തകര്ന്നു. ചൈനയുടെ തെക്കുപടിഞ്ഞാറ് മേഖലയിലാണ് റെക്കോഡ് സ്വന്തമാക്കിയ പുതിയ മരമുള്ളത്. ഹിമാലയന് സൈപ്രെസ്സ് വിഭാഗത്തില്പ്പെടുന്ന പുതിയ മരത്തിന്റെ ഉയരം 102.3 മീറ്ററാണ്. ലോകത്തില് വെച്ചേറ്റവും വലിയ രണ്ടാമത്തെ വൃക്ഷ വിഭാഗം കൂടിയാണിത്. ഒന്നാം സ്ഥാനക്കാരന് അമേരിക്കയിലുള്ള കോസ്റ്റ് റെഡ്വുഡ് എന്ന വൃക്ഷമാണ്. മേയില് ഡ്രോണ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ചൈനയിലെ ഭീമന് മരത്തെ കണ്ടെത്തിയത്. ഏതാനും ഹിമാലന് സെപ്രസ്സ് മരങ്ങളുള്ള മേഖല കൂടിയാണിത്. അതിന് ശേഷമാണ് 102.3 മീറ്റര് ഉയരമുള്ള മരം കണ്ടെത്തിയത്. പീകിങ് സര്വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്. ഷാന് ഷുയി കണ്സര്വേഷന് സെന്റര്, നാഷണല് ഫോറസ്ട്രി ആന്ഡ് ഗ്രാസ്ലാന്ഡ് അഡ്മിനിസ്ട്രേഷന് തുടങ്ങിയവരുടെ സഹായം ഇതിനായി തേടി. ഷിന്ജാങ് കണ്സര്വേഷന് സെന്ററാണ് ഹിമാലയന് സെപ്രസ്സുകളുടെ കൂട്ടത്തെ ആദ്യം കണ്ടെത്തുന്നത്. പിന്നീട് ഡ്രോണുമായി പീകിങ് സര്വകലാശാലയിലെ ഗവേഷകര് ഉള്ക്കാട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡ്രോണുകളിലൂടെ 3-ഡി മോഡല് സംഘം തയ്യാറാക്കി. 3-ഡി ലേസര് സ്കാനര് ഉപയോഗിച്ച് വിവിധ വസ്തുക്കളുടെ വലിപ്പം, നീളം എന്നിവ അളക്കാം. ഇങ്ങനെയാണ് മരത്തിന്റെ നീളം സംബന്ധിച്ച കണക്ക് ലഭിച്ചത്. ചൈനയില് ഇതിന് മുമ്പ് ഭീമന് മരത്തെ കണ്ടെത്തുന്നത് 2022-ലാണ്. ചൈനയുടെ തെക്കുപടിഞ്ഞാറന് മേഖലയിലായിരുന്നു 83.2 മീറ്റര് ഉയരമുള്ള മരം കഴിഞ്ഞ വര്ഷം കണ്ടെത്തുന്നത്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മരമെന്ന ഖ്യാതിയാണ് ഹിമാലയന് സെപ്രസ്സ് സ്വന്തമാക്കിയത്. 85 മീറ്റര് ഉയരമുള്ള മറ്റ് മരങ്ങളും റെക്കോഡ് സ്വന്തമാക്കിയ മരത്തിന് സമീപത്തുണ്ട്. ചൈനയില് സംരക്ഷിത വിഭാഗത്തില് പെടുന്നവയാണ് ഹിമാലയന് സെപ്രസ്സ് മരങ്ങള്. അനുയോജ്യമായ കാലാവസ്ഥയിലും, മണ്ണ് അവസ്ഥകളിലും മാത്രമാണ് ഭീമന് മരങ്ങള് വളരുക വളരുക. ജൈവൈവിധ്യത്തിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. .