സെറോപെയ്ൽസ് അനഘെ, സെറോപെയ്ൽസ് കേരളെൻസിസ്
ചിലന്തികളെ ഭക്ഷണമാക്കുന്ന അപൂര്വ ജനുസ്സില്പെടുന്ന രണ്ടിനം കടന്നലുകളെ കണ്ടെത്തി വര്ഗീകരിച്ചു. സെറോപെയ്ല്സ് അനഘെ, സെറോപെയ്ല്സ് കേരളെന്സിസ് എന്നിങ്ങനെയാണ് കടന്നലുകള്ക്ക് പേര് നല്കിയിരിക്കുന്നത്. സാംപിളുകള് ശേഖരിക്കുന്നതാണ് ആദ്യപടി. പിന്നീട് നിലവിലുള്ള കടന്നലുകളുടെ ജനുസ്സുമായി താരതമ്യപ്പെടുത്തും. ഇവയുമായി യാതൊരു തരത്തിലും ബന്ധം പുലര്ത്താത്തവ പുതിയ വിഭാഗങ്ങളായി പ്രഖ്യാപിക്കപ്പെടും. ചിലന്തികളെ ഭക്ഷണമാക്കി വളരുന്ന പോംപൈലിഡെ കുടുംബത്തില്, സെറോപെയ്ല്സ് എന്ന ജീനസില് ഉള്പ്പെടുന്നവയാണ് ഇവ. പ്രിഡേറ്ററി വാസ്പില്പെടുന്നവയാണ് പുതിയ ഇനം കടന്നലുകള്. പുതിയ രണ്ടിനും കടന്നലുകളെയും കണ്ടെത്തിയതിന് ശേഷം മൂന്ന് വര്ഷമെടുത്തു പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിക്കാന്. അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ 'സൂടാക്സ'യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സെറോപെയ്ല്സ് അനഘെയെ കേരളം, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില് നിന്നുമാണ് ശേഖരിച്ചത്. പിഎച്ച്ഡി റിസര്ച്ച് സ്കോളറായ അനഘയുടെ സഹായവും ഇതിന് ലഭിച്ചിരുന്നു. അതിനാലാണ് കടന്നലിന് സെറോപെയ്ല്സ് അനഘെ എന്ന് പേര് നല്കിയിരിക്കുന്നത്. കേരളം, തമിഴ്നാട്, കര്ണാടകം എന്നീ സംസ്ഥാനങ്ങളില് നിന്നുമാണ് സെറോപെയ്ല്സ് കേരളെന്സിസിനെ ലഭിക്കുന്നത്.