JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:07/09/2024

Latest News

Archive

കടുവകളുടെ എണ്ണം കൂടി; പ്രവർത്തന മികവിലും പെരിയാർ സങ്കേതം മുന്നിൽ (Source: Deshabhimani 12.04.2023)

                  പ്രവർത്തന മികവിലും കടുവകളുടെ എണ്ണം വർധനവിലും പെരിയാർ കടുവസങ്കേതം മുന്നിൽ. വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങളിലാണ് പെരിയാർ സങ്കേതം ഒന്നാമതെത്തിയത്. മാനേജ്മെന്റ് ഇഫക്റ്റീവ്നെസ്സ് ഇവാലുവേഷനിൽ രാജ്യത്തെ മറ്റു കടുവാ സങ്കേതങ്ങളിൽ നിന്നു വ്യത്യസ്തമായി പെരിയാർ ടൈഗർ റിസർവ് തുടർച്ചയായി ഒന്നാം സ്ഥാനത്ത് തുടരുന്നു. പശ്ചിമഘട്ട മേഖലയിലെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കടുവകളുടെ എണ്ണം കുറഞ്ഞപ്പോൾ പെരിയാർ ടൈഗർ റിസർവിൽ എണ്ണം വർധിച്ചു. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പ്രവർത്തനങ്ങൾ, പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളുമായുള്ള ബന്ധം മെച്ചമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, വനം- പരിസ്ഥിതി ഗവേഷണം , മനുഷ്യ വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ, പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ, പരിസ്ഥിതിക്ക് അനുയോജ്യമായ തീർഥാടന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിനോദസഞ്ചാരികൾക്ക് നൽകുന്ന സേവനങ്ങൾ, കടുവാ സംരക്ഷണ പ്രവർത്തനങ്ങളുടെ സ്ഥിതി, ജീവനക്കാർക്ക് നൽകുന്ന സൗകര്യങ്ങൾ തുടങ്ങിയ 100 ഓളം വരുന്ന വിവിധ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പെരിയാർ കടുവ സങ്കേതം ഏറ്റവും കൂടുതൽ മാർക്ക് നേടി തുടർച്ചയായി ഒന്നാമത് എത്തിയത്. നാലുവർഷം മുമ്പ് നടന്ന കണക്കെടുപ്പിൽ പെരിയാർ കടുവ സങ്കേതത്തിൽ 36 മുതൽ 40 വരെ കടുവകളാണ് ഉണ്ടായിരുന്നത്. അടുത്തിടെ നടത്തിയ കണക്കെടുപ്പിൽ കടുവകളുടെ എണ്ണം 46 ആയി ഉയർന്നതായി കണ്ടെത്തി. 100 ശതമാനം കൃത്യതയോടെയുള്ള കണക്ക് ലഭിക്കില്ല. ക്യാമറ ട്രാപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെയാണ് കണക്കെടുപ്പ് നടത്തുന്നത്.

 

ക്യാമറയിൽ പതിയുന്ന കടുവകളുടെ എണ്ണമാണ് കണക്കിൽപ്പെടുക. കടുവകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി 1973 ഏപ്രിൽ ഒന്നിന്‌ ആരംഭിച്ച "പ്രോജക്ട്‌ ടൈഗറി'ന്റെ 50–-ാം വാർഷികത്തിന്റെ ഭാഗമായാണ്‌ പുതിയ കടുവ കണക്കെടുപ്പ്‌ വിവരം പ്രകാശിപ്പിച്ചത്. 925 കിലോമീറ്റർ സ്ക്വയർ പരിധിയിൽ വ്യാപിച്ചുകിടക്കുന്ന പെരിയാറും 643 കിലോമീറ്റർ സ്ക്വയർ പരിധിയിലുള്ള പറമ്പിക്കുളവുമാണ്‌ കേരളത്തിലെ രണ്ട്‌ കടുവ സങ്കേതങ്ങൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കടുവ സങ്കേതങ്ങളുമായി ബന്ധപ്പെട്ട വന്യജീവി പരിസ്ഥിതി നാശവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കോടതിവിധികളിൽ പെരിയാർ മോഡൽ ഉയർത്തി കാണിക്കുന്നതിന് കഴിയുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.